കൊച്ചി: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് വിദ്യാഭ്യാസ പ്രദർശനം ഇന്ന് കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ എറണാകുളം ഹോട്ടലിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. ന്യൂസിലാൻഡിലെ മുൻനിര യൂണിവേഴ്സിറ്റി, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്താനാകും.
പ്ലസ് ടു, ഡിഗ്രി, പിജികാർക്ക് എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ഫോക്കസ് കോഴ്സുകൾ, പ്ലസ് ടു/ ഡിഗ്രിക്കു മിനിമം 50 ശതമാനം മാർക്കുള്ള കുട്ടികൾക്ക് പോലും അഡ്മിഷൻ സാധ്യമാകുന്ന കോഴ്സുകൾ, IELTS കുറഞ്ഞത് 6 സ്കോർ ഉള്ളവർക്കും അഡ്മിഷൻ നേടാവുന്ന കോഴ്സുകൾ, മൂന്ന് വർഷം സ്റ്റേ ബാക്ക്, പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യാൻ അവസരമുള്ള ഗവേഷണ കോഴ്സുകളും ഉൾപ്പെടെ നൂറുകണക്കിന് കോഴ്സുകൾ തെരഞ്ഞെടുക്കാം. പഠനകാലയളവിൽ കുടുംബത്തെ കൂടെക്കൊണ്ടുപോകാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പിആറിന് അപേക്ഷിക്കാനും അനുമതിയുണ്ട്.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. പ്രൊഫൈൽ അസസ്മെന്റിനായി പ്രത്യേക ഡെസ്കും ഉണ്ടായിരിക്കും.
സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും പാസ്പോർട്ടിന്റെ പകർപ്പും കരുതണം. ഫോൺ: 0484 4150999, 9645222999.